ആഗസ്റ്റ് അവസാനം മുതൽ ഉപയോക്താക്കൾക്ക് Google play music വാങ്ങാനും മുൻകൂട്ടി ഓർഡർ ചെയ്യാനും അല്ലെങ്കിൽ മ്യൂസിക് മാനേജർ വഴി google play music-ൽ നിന്നും സംഗീതം അപ്ലോഡ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയില്ല.
ഒക്ടോബർ മുതൽ ഇന്ത്യയിലെയും ലോകത്തെമ്പാടുമുള്ള മറ്റ് വിപണികളിലെയും ഉപയോക്താക്കൾക്കായി Google play music പ്രവർത്തനം നിർത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചു. Google Play music ഉപയോക്താക്കൾക്ക് അവരുടെ ഉള്ളടക്കം Youtube music-ലേക്ക് ഡിസംബർ വരെ കൈമാറാം.
ആഗസ്റ്റ് അവസാനം മുതൽ ഉപയോക്താക്കൾക്ക് Google play music- ൽ മ്യൂസിക് വാങ്ങാനും മുൻകൂട്ടി ഓർഡർ ചെയ്യാനും അല്ലെങ്കിൽ മ്യൂസിക് മാനേജർ വഴി Google play music ൽ നിന്നും സംഗീതം അപ്ലോഡ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയില്ല. ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് ഇക്കാര്യം Google അറിയിച്ചിരിക്കുന്നത്. ഒക്ടോബറോടെ ആപ്ലിക്കേഷൻ പ്രവർത്തന രഹിതമാകുമെങ്കിലും നിലവിലുള്ള google play music ഉപയോക്താക്കൾക്ക് 2020 ഡിസംബറോടെ അവരുടെ ഓൺലൈൻ മ്യൂസിക് ലൈബ്രറി ട്രാൻസ്ഫർ നടത്താൻ കഴിയും, അതിനുശേഷം അവരുടെ ഗൂഗിൾ പ്ലേ സംഗീത ലൈബ്രറികൾ ലഭ്യമാകില്ല.
Google play music ഉപയോക്താക്കൾക്ക് അവരുടെ സംഗീതവും ഡാറ്റയും യൂട്യൂബ് മ്യൂസികിലേക്ക് കൈമാറാം. ഇതിന്റെ ഭാഗമെന്ന നിലയിൽ ഉപയോക്താക്കൾക്ക് സൗകര്യപ്രതമാക്കുന്നതിനായി മെയ് മാസം മുതൽ google play music aplication-ൽ ഒരു ട്രാൻസ്ഫർ സൗകര്യപ്രദമാക്കുന്നതിനായി ബട്ടൻ അവതരിപ്പിച്ചിരുന്നു. ഇതുവഴി ഉപയോക്താക്കൾക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ അവരുടെ എല്ലാ ഡാറ്റയും കൈമാറാൻ കഴിയും. 2020 ഡിസംബറിന് ശേഷം എല്ലാ ഡാറ്റായും ഡിലീറ്റ് ചെയ്യും.



0 Comments
Add a comment