എന്നെ ഞാനാക്കിയ സ്വപ്നം
ട്രെയിനിലെ യാത്രയിൽ ഞാൻ പരിചയപ്പെട്ട ഒരു സുഹൃത്തിന്റെ അടുത്തേക്കുളള യാത്രയാണിത് എന്നോർത്തപ്പോൾ വല്ലാത്ത ഒരു സന്തോഷവും ഉന്മേഷവും തോന്നി. വർഷങ്ങൾക്കു മുമ്പ് തിരുവനന്തുരത്തേക്കുള്ള ഒരു യാത്രയിൽ പരിചയപ്പെട്ടതാണ് അവനെ. തികച്ചും വ്യത്യസ്തമായ ഒരു സ്വഭാവക്കാരനായിരുന്നു അവൻ. ഓരോ കാര്യത്തിന്റെയും സൂക്ഷ്മമായ കാര്യങ്ങൾ പോലും അവൻ ശ്രദ്ധിക്കുകയും മറ്റുള്ളവർക്ക് വിവരിച്ചു കൊടുക്കുകയും ചെയ്യുമായിരുന്നു.
എറണാകുളത്തുവച്ചാണ് അവൻ ട്രെയിനിൽ കയറിയത്. അവൻ ഞാനിരുന്ന സീറ്റിന്റെ അടുത്തായിരുന്നു ഇരുന്നത്. ഞങ്ങൾ പരിചയപ്പെട്ടു. അവൻ തിരുവനന്തപുരത്ത് ഒരുജോലിക്ക് പോകുകയായിരുന്നു.അവിടെ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ അവന് മാനേജറായി ജോലി ലഭിച്ചു.അങ്ങോട്ടേക്കായിരുന്നു യാത്ര.അവൻ തന്റെ ഗ്രാമത്തെക്കുറിച്ചും അവിടുത്തെ പുഴയെയും, അവർ എന്നും നീന്തികുളിക്കുന്ന കുളത്തെക്കുറിച്ചും ഒക്കെ കേട്ടപ്പോൾ വല്ലാത്ത ഒരു ഇഷ്ടം ആ ഗ്രാമത്തെക്കുറിച്ചു തോന്നി. ആ ട്രെയിനിലെ യാത്രയിൽ തികച്ചും അപ്രത്യക്ഷിതമായി ഒരു കള്ളൻവരുകയും അയാൾ ഞങ്ങളുടെ കൂപ്പയ്ക്കപ്പുറത്തുളള കൂപ്പയിൽ മോഷണം നടത്തുന്നതായി അവൻ കാണുകയും അതിനെ തടയാൻ ചെന്നപ്പോൾ ആ കള്ളൻ അവനെ ഉപദ്രവിക്കാൻ തുടങ്ങി.അതുകണ്ട ഞാൻ പോലീസിനെ വിളിക്കുകയും ചെയ്തു. ട്രെയിൻ സ്റ്റേഷനിൽ നിറുത്തിയപ്പോൾ പോലീസ് വന്നു .ആ സമയം ആ കള്ളൻ അയാളുടെ കൈയിലുള്ള കത്തി എടുത്ത് അവനെ കുത്തി. ഞങ്ങൾ എല്ലാവരും അവനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആ കള്ളൻ രക്ഷപെടുകയും ചെയ്തു.
ഞങ്ങൾ അവനെ ഉടനെ തന്നെ അടുത്തുള്ളഒരു ആശുപത്രിയിൽ എത്തിച്ചു. ഉടനെ ഡോക്ടർമാർ അവനെനോക്കി . ഭാഗ്യത്തിന് വലിയ പ്രശ്നം ഒന്നും സംഭവിച്ചില്ല. നിസ്സാരമായ പരുക്കുകൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ. അവനെ അവർ അഡ്മിറ്റ് ആക്കി. ഞാൻ അവനെ കാണാൻ പോയി. ഞാൻ ചോദിച്ചു ,വീട്ടിൽ അറിയിക്കണ്ടെ? അവൻ പറഞ്ഞു : " തത്ക്കാലം ഇത് ആരും അറിയണ്ട, എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ പിന്നീട് അറിയിക്കാം". ആ ദിവസം മുഴുവൻ ഞാൻ അവിടെ നിന്നു. പിറ്റേന്ന് എനിക്ക് അത്യാവശ്യത്തിന് തിരുവനന്തപുരത്തേക്ക് പോകേണ്ടതിനാൽ ഞാൻ അവന്റെ ഫോൺനമ്പറും വിലാസവുംവാങ്ങി, അവനോട് യാത്ര പറഞ്ഞ് പോയി. ഞാൻ തിരുവനന്തപുരത്ത് എത്തി. എനിക്ക് അത്യാവശ്യമായി എന്റെ പെങ്ങളുടെ ജോലി സംബന്ധമായ ആവശ്യത്തിന് മുഖ്യമന്ത്രിയെ കാണെണ്ടിയിരുന്നു .ഞാൻ അദ്ദേഹത്തെ പോയി കണ്ടു. അദ്ദേഹം ആവശ്യമായതൊക്കെ ചെയ്തു തന്നു. എന്റെ പെങ്ങളുട്ടിക്ക് അങ്ങനെ ജോലി ശരിയായി.അതു കഴിഞ്ഞ് ഞാൻ അവനെ ഫോണിൽ വിളിച്ചു വിശേഷങ്ങളറിഞ്ഞു. തുടർന്ന് അവന് ജോലി കിട്ടിയ ഓഫീസിൽ പോയി, അവന് സംഭവിച്ച കാര്യങ്ങൾ പറഞ്ഞു. അവർ അവന് ജോലിയിൽ പ്രവേശിക്കാൻ സമയം നീട്ടി നൽകി. ആ സംഭവത്തിനു ശേഷം ഞങ്ങൾ ഇടയ്ക്കിടയ്ക്ക് ഫോണിൽ വിളിക്കാറുണ്ടായിരുന്നു. അവന്റെആ കൊച്ചുഗ്രാമത്തിൽ പോകണമെന്നുള്ളത് എന്റെ വലിയ ഒരു സ്വപ്നമായിരുന്നു . എന്നാൽ അത് പെട്ടെന്ന് നടക്കാത്തതിനാൽ സങ്കടവും തോന്നി. ജോലിതിരക്കും പെങ്ങളുടെ വിവാഹവും ഒക്കെയായി തിരക്കിലായിരുന്നു. അതിനിടയിലും ഞങ്ങൾ ഫോണിലൂടെ കൂടുതൽ അടുത്തു.എന്റെ പ്രിയ സുഹൃത്തുക്കളിൽ ഒരാളായി അവൻ മാറി. അവന്റെ ഗ്രാമത്തെക്കുറിച്ചുള്ള സ്വപ്നം എന്നെ വല്ലാതെ പിന്തുടർന്നു. അങ്ങോട്ട് പോകാനുള്ള ആഗ്രഹം എന്നിൽ തുളുമ്പി നിക്കാൻ തുടങ്ങി. അങ്ങനെ ഒരു നാൾ അവന്റെ ഫോൺ വന്നു. അവന്റെ വിവാഹമാണെന്നും ഞാൻ വരണമെന്നും. അങ്ങോട്ടുള്ള യാത്രയാണിത് . എന്റെ സ്വപ്നം സാക്ഷാത്ക്കരിക്കാനുള്ള യാത്രയാണിത്. അങ്ങനെ ഞാൻ അവന്റെ ഈ കൊച്ചു ഗ്രാമത്തിലെത്തി. തികച്ചും സുന്ദരമായ ഒരു ഗ്രാമം.കുളങ്ങളും പാടങ്ങളും പുഴകളും എല്ലാം നിറഞ്ഞ സുന്ദര ഗ്രാമം. അങ്ങനെ ആ വലിയ സ്വപ്നം സഫലമായി .


0 Comments
Add a comment