How to Safely use Mobile Banking: Simple tips
Smart phone-കൾ എത്തിയതിന് ശേഷം Mobile banking കൂടുതല്‍ എളുപ്പമായി തുടങ്ങി. പണമിടപാടുകള്‍ക്കായി ബാങ്കുകളില്‍ തന്നെ എത്തണം എന്ന രീതി ഇതോടെ മാറിത്തുടങ്ങി. Account വിവരങ്ങള്‍ മനസിലാക്കാനോ, പണം കൈമാറ്റം ചെയ്യുന്നതിനോ ഒന്നുംതന്നെ ബാങ്ക് സന്ദര്‍ശിക്കേണ്ട ആവശ്യമില്ലാതായി. കൂടാതെ എപ്പോൾ വേണമെങ്കിലും വളരെ എളുപ്പത്തിൽ Balance അറിയാനും, money transfer ചെയ്യാനും ഇതുവഴി സാധിക്കുന്നു. എന്നാല്‍ Mobile banking കാര്യങ്ങള്‍ എളുപ്പമാക്കിയതിനോടൊപ്പം തന്നെ ചില പ്രശ്നങ്ങളും ഉയര്‍ത്തുന്നുണ്ട്. അക്കൗണ്ടുകളുടെ Security -യുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇവയിൽ കുടുതലും.
Banking Application -നുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ കൂടിവന്നുകൊണ്ടിരിക്കുന്ന സമയമാണ് ഇപ്പോള്‍. അതിനാല്‍ തന്നെ Mobile banking ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കാര്യമാണ്. Mobile banking -ന് ഉപയോഗിക്കുന്ന smart phone-കളില്‍ സുരക്ഷയ്ക്കായി ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇവയാണ്.
1. Data backup ചെയ്ത് സൂക്ഷിക്കുക
നിങ്ങളുടെ ബാങ്കിംഗ് സംബന്ധിച്ചുള്ള വിവരങ്ങള്‍ Backup ചെയ്ത് സൂക്ഷിക്കുക. Mobile phone നഷ്ടപ്പെട്ടാലും വിവരങ്ങള്‍ തിരികെ ലഭിക്കുന്നതിന് ഇത് സഹായിക്കും.
2. IMEI Number സൂക്ഷിക്കുക
നിങ്ങളുടെ Smart Phone -ന്റെ 15 അക്ക IMEI Number ( International Mobile Equipment Identity) എപ്പോഴും കൈയില്‍ സൂക്ഷിക്കുക. Mobile phone നഷ്ടപ്പെട്ടാലും അവ കണ്ടെത്തുന്നതിന് ഈ നമ്പര്‍ സഹായിക്കും.
3. എപ്പോഴും Mobile phone Lock ചെയ്ത് സൂക്ഷിക്കുക
Smart Phone- കള്‍ എപ്പോഴും Lock ചെയ്ത് സൂക്ഷിക്കുക. Screen lock- ക്കോ, PIN Number- റോ, Finger Print Lock-ക്കോ ഉപയോഗിക്കുക. ഇത് മറ്റുള്ളവര്‍ അനാവശ്യമായി നിങ്ങളുടെ ഫോണ്‍ ഉപയോഗിക്കുന്നത് തടയാന്‍ സഹായിക്കും.
4. Data transfer ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക
Computer- ല്‍ നിന്ന് Mobile- ലേക്ക് Data Transfer ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. Antivirus ഉപയോഗിച്ച് Scan ചെയ്യുന്നതിന് മറക്കരുത്. Malwares കടന്നുകൂടിയിട്ടുള്ള ഫയലുകള്‍ ഫോണില്‍ എത്താതിരിക്കാന്‍ ഇത് സഹായിക്കും.
5. Operating System Update ചെയ്ത് സൂക്ഷിക്കുക
നിങ്ങളുടെ ഫോണിന്റെ Operating System എപ്പോഴും Update ചെയ്ത് സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. ഇതുവഴിയായി പുതിയ Security Feature -കൾ ലഭിക്കും. Virus ആക്രമണങ്ങളില്‍ നിന്ന് ഫോണിനെ സംരക്ഷിക്കുന്നതിന് ഇതിന് സാധിക്കും.
6. Phone ഒരിക്കലും മറന്നുവയ്ക്കാതിരിക്കാന് ശ്രദ്ധിക്കുക.
ഉപയോഗമില്ലാത്ത സമയത്ത് ആപ്ലിക്കേഷനുകള്‍ ഓപ്പണ്‍ ചെയ്തിടരുത്. ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക.
7. പരിചയമില്ലാത്തവരുമായി Network പങ്കിടുകയോ WiFi ഉപയോഗിക്കുകയോ ചെയ്യരുത്.
അപരിചിതരുമായി Network share ചെയ്യുകയോ, Wifi ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ല. ഇതു നമ്മുടെ Mobile -ലെ datas hackerട അപഹരിച്ചെടുക്കാൻ ഇടയാക്കും.
8. Bank Account- ന്റെ User Name, Password എന്നിവ ഒരിക്കലും phone -ൽ സൂക്ഷിക്കരുത്.
Bank account -ൻ്റെ username, Password തുടങ്ങിയവ Mobile Phone -ൽ സൂക്ഷിക്കരുത്. ഇത് മറ്റുള്ളവർക്ക് നമ്മുടെ Bank account datas access ചെയ്യാനും, illegal ആയി ഉപയോഗിക്കാനും ഇടയാക്കും.
9. Hack ചെയ്യപ്പെട്ട Smart Phone -ല്‍ നിന്ന് ഒരിക്കലും Data മറ്റ് ഫോണുകളിലേക്ക് Transfer ചെയ്യരുത്.
ഒരിക്കലും hack ചെയ്യപ്പെട്ട mobile Phone -ൽ നിന്നും datas മറ്റ് Phone - കളിലേക്ക് Transfer ചെയ്യുകയോ ചെയ്യരുത്. ഇത് മറ്റേ phone - ഉം hack ചെയ്യപ്പെടാൻ കാരണമാകും.


0 Comments
Add a comment