സ്വപ്നം തേടിയെത്തിയ കിളി

പണ്ട്  ഒരിടത്ത്  ഒരു  കാട്ടിൽ  വലിയ  ഒരു കുളം ഉണ്ടായിരുന്നു.  വനത്തിലെ  എല്ലാ മൃഗങ്ങളും ആ  കുളത്തിൽ  നിന്നുമാണ് വെള്ളം  കുടിച്ചിരുന്നത്. ആ വനത്തിലെ ഒരു മരത്തിന്റെ ചില്ലയിൽ ഒരു  കിളി കൂടുകൂട്ടുകയായിരുന്നു. അവൾ  തന്റെ  പ്രിയതമനെ കാത്തുനിൽക്കുകയായിരുന്നു.  

ആ കിളിയുടെ അടുത്തേക്ക്‌ പെട്ടന്ന് ഒരു അണ്ണാൻ  എത്തി. അവളുടെ പ്രിയതമനു ഒരു  അപകടം പറ്റിയെന്നു വന്ന് പറഞ്ഞു. എന്താണു പറ്റിയതെന്ന് ചോദിച്ചപ്പോൾ  ആ അണ്ണാൻ പറഞ്ഞു, അവൻ  ഭക്ഷണം  തെടി നടക്കുന്ന സമയത്തു ഒരു ഗുഹയ്ക്കരികിൽ കുറച്ചു തീറ്റ കണ്ട്  അങ്ങോട്ടു പോകുകയായിരുന്നു, പെട്ടെന്ന്  ഒരു വേട്ടക്കാരൻ അത് കണ്ടു. അയാൾ  അവനെ അമ്പയ്തു. അതിന്റെ ആഘാതത്തിൽ അവൻ  താഴേക്കു വീണു. ആ വേട്ടക്കാരൻ അവനെ പിടിച്ചു കൊണ്ട് പോയി.

ഇതു കേട്ടപ്പോൾ  ആ കിളിക്ക് വളരെയെറേ ദുഃഖവും സങ്കടവും തോന്നി. ആ  കിളി കരയാൻ തുടങ്ങി. അണ്ണാൻ  അവളെ ആശ്വസിപ്പിച്ചു. കരയണ്ടാ, നമുക്ക് അവനെ രക്ഷിക്കാം. പതുക്കെ അവൾ കരച്ചിൽ നിറുത്തി. ആ രാത്രിയിൽ അവൾ ഉറങ്ങുന്ന സമയത്തു ഒരു സ്വപ്നം കണ്ടു. തന്റെ പ്രിയതമൻ വേട്ടക്കാരന്റെ വീട്ടിൽ ഒരു കിളിക്കൂട്ടിൽ കിടന്നു കരയുന്നു. വേട്ടക്കാരൻ അവനെ കൊന്ന് തിന്നാൻ വേണ്ടതൊക്കെ തയ്യാറാക്കി വച്ചിരിക്കുന്നു. ആ വീടു തനിക്ക് പരിചയമുളള ഇടമായി ആ കിളിക്കു തോന്നി. പെട്ടെന്ന് തന്നെ അവൾ എഴുന്നേറ്റു. എങ്ങനെയും അവനെ രക്ഷിക്കണം എന്ന് അവൾ വിചാരിച്ചു. ഉടനെ തന്നെ അവൾ തന്റെ പ്രിയ സുഹൃത്തായ അണ്ണാന്റെ അടുത്തെക്ക്  പറന്ന് ചെന്നു. അവർ രണ്ടു പേരും കിളി സ്വപ്‌നത്തിൽ കണ്ട സ്ഥലത്തേക്ക് പോയി. 

അവിടെ ചേന്നപ്പോൾ അവൾ സ്വപ്‌നത്തിൽ കണ്ടതു പോലെ തന്നെ കണ്ടു. ആ വേട്ടക്കാരൻ അവനെ കൊല്ലാൻ തയ്യാറാ കുന്നു.  ഇതു കണ്ട കിളിക്ക് ഒരു ബുദ്ധി തോന്നി. അവൾ അണ്ണാനോട് പറഞ്ഞു. നീ ആ വേട്ടക്കാരന്റെ കാലിൽ പോയി കടിച്ച് അയാളെ ഇവിടെ നിന്നു മാറ്റണം. ആ സമയം ഞാൻ അവനെ തുറന്നു വിടാം. അണ്ണാൻ സമ്മതിച്ചു. അവൻ പോയി വേട്ടക്കാരന്റെ കാലിൽ കടിച്ചു. വേട്ടക്കാരൻ ദേഷ്യം പിടിച്ച് തന്റെ  അമ്പ് എടുത്തു കൊണ്ട്  അണ്ണാന്റെ പുറകെ പോയി. ആ സമയം കിളി പറന്ന് വന്ന് തന്റെ പ്രിയതമനെ ആ  കൂട്ടിൽ നിന്ന് തുറന്നു വിട്ടു. അവർ  ഒന്നിച്ച് മുകളിലെക്കു പറന്നു. ആ സമയം അവർ കാണുന്നതു വേട്ടക്കാരൻ അണ്ണാനെ പിടിക്കുന്നതാണു അവർ രണ്ടുപേരും വേട്ടക്കാരന്റെ അടുത്തേക്ക് പോയി അയാളെ രണ്ടു ഭാഗത്തു  നിന്ന്‌ കൊത്താൻ തുടങ്ങി ആ സമയം അണ്ണാൻ അവിടെ നിന്നു ഓടി രക്ഷപെട്ടു. കിളികളുടെ കൊത്തേറ്റ് തളർന്ന വേട്ടക്കാരൻ അവിടെ നിന്ന്‌ താഴെ വീണു. 

ആ സമയം അവർ രണ്ടു പേരും രക്ഷപെട്ടു തിരിച്ചു സ്വന്തം കൂടിനരികെയെത്തി. അവർ രണ്ടു പേരും അണ്ണാനോട്  നന്ദി പറഞ്ഞ് തിരികെ കൂട്ടിലേക്കു പോയി.