Google Play Store remove 6 Malware-infected Apps

കുപ്രസിദ്ധമായ Jocker Malware -നെ Google Play Store വീണ്ടും കണ്ടെത്തി. Cyber Security സ്ഥാപനമായ Pradeo, Jocker malware അടങ്ങുന്ന 6 Application- നുകളെ തിരിച്ചറിഞ്ഞതായി Zee News Report ചെയ്യുന്നു. Virus ബാധിച്ച ഈ Application- നുകൾ 2 ലക്ഷത്തോളം പേർ Download ചെയ്തിട്ടുണ്ടെന്നും പ്രാഡിയോ പറയുന്നു. ജൂലായിൽ Jocker Virus ബാധിച്ച 11 Application- നുകൾ Play store-ൽ നിന്ന് ഒഴിവാക്കിയിരുന്നു.FleeceWare ഗണത്തിൽ പെടുന്ന പ്രശ്നകാരിയായ Bot ആണ് Jocker എന്ന് Pradeo വിശദീകരിക്കുന്നു.

ഉപയോക്താക്കളെ അവരുടെ അനുമതിയില്ലാതെ Paid Subscription- നുകളുടെ വരിക്കാരാക്കി പണം തട്ടുകയാണ് Jocker Malware ചെയ്യുന്നത്. ആദ്യം ഉപയോക്താവിന്റെ അറിവില്ലാതെ Online Ads-കളോട് പ്രതികരിക്കുകയും ശേഷം OTP ഉൾപ്പടെയുള്ള SMS Messages മോഷ്ടിക്കുകയും പണമിടപാടുകൾ സ്ഥിരീകരിക്കുകയും ചെയ്യുന്നു.

ഒരു Paid Subscription സേവനത്തിന് വരിക്കാരനായ വിവരമോ പണം നഷ്ടപ്പെട്ട കാര്യമോ ഉപയോക്താവ് അറിഞ്ഞെന്ന് വരില്ല.

Safety App lock, Convenient Scanner 2, Push Message, Texting and SMS, Emogi, Wallpaper, Separate Dock Scanner, Fingertip Game Box എന്നീ Application- നുകളിലാണ് Jocker Malware ബാധിച്ചതായി കണ്ടെത്തിയത്. ഇവയെല്ലാം പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇവയിൽ ഏതെങ്കിലും നിങ്ങൾ Phone-ൽ Install ചെയ്തിട്ടുണ്ടെങ്കിൽ അവ ഉടൻ നീക്കം ചെയ്യണമെന്ന് Pradeo നിർദേശിച്ചു.