അങ്ങ് മലമുകൾക്കപ്പുറത്ത്
യാത്രകളോട് അദ്ദേഹത്തിന് എന്നും പ്രണയമായിരുന്നു. എനിക്കും ആഗ്രഹമുണ്ടായിരുന്നു അദ്ദേഹത്തിന്റെ കൂടെ യാത്രകൾ പോകണമെന്ന്. എന്റെ ജീവിതാഭിലാഷങ്ങളിൽ ഒന്നായിരുന്നു അത്. എന്നാൽ അത് ഇത് വരെ സാധിച്ചിരുന്നില്ല. ജീവിതത്തിലെ തിരക്കുകളും പാരാപ്തങ്ങളും അതിന് ഒരു വിലങ്ങുതടിയായി നില്ക്കുകയായിരുന്നു. എന്നാൽ ഒരു നാൾ അത് സാധിക്കും എന്നുള്ളത് എനിക്കുറപ്പായിരുന്നു. എന്നെ ഒരു സ്വപ്ന സഞ്ചാരിയാക്കിയത് അദ്ദേഹമാണെന്ന് എനിക്കറിയാം. അദ്ദേഹത്തിന്റെ, ആരെയും കൈയിലെടുക്കാനുള്ള ആ വാചാലതയും, സ്നേഹത്തോടെ ചിരിച്ചു കൊണ്ടുള്ള ആ മുഖവും എല്ലാം ആരെയും അദ്ദേഹത്തിലേക്കാകർഷിക്കാനുളള സ്വഭാവ ഗുണങ്ങളായിരുന്നു.
കാലത്തിന്റെ ഏകാന്തനിമിഷങ്ങളിൽ ഒറ്റപ്പെട്ടു പോയ എന്റെയടുത്ത് ആരാലേയോ അയയ്ക്കപ്പെട്ട ഒരു വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പേര് സുദർഷനൻ എന്നായിരുന്നു. ഇന്നിതാ അദ്ദേഹത്തിനോടൊപ്പം യാത്ര ചെയ്യാനുള്ള സാഹചര്യവും അവസരവും ലഭിച്ചിരിക്കുന്നു. ഞങ്ങൾ രണ്ടുപേരും കാറിലാണ് യാത്ര തുടങ്ങിയത്. യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും ഞാൻ ചെയ്തിരുന്നു. ഞങ്ങൾ ആദ്യമായി ഒരുമിച്ച് പോകുന്നത് സുന്ദരമായ ഒരു കാട്ടിലേക്കാണ്. തികച്ചും മനോഹരമായ ഒരു കാട്. പക്ഷികളും മാനുകളും എല്ലാമുള്ള സുന്ദരയിടം. ഞങ്ങൾ അവിടെയെത്തിയപ്പോൾ ആദ്യം കണ്ടത് രണ്ടു മാൻ കുട്ടികൾ തുള്ളി ചാടി കളിക്കുന്നതാണ്. ഞങ്ങൾ മെല്ലെ നടക്കാൻ തുടങ്ങി. അദ്ദേഹം തന്റെ ക്യാമറയിൽ അവിടത്തെ മനോഹരമായ കാഴ്ചകൾ എടുക്കാൻ തുടങ്ങി. അങ്ങനെ നടന്ന് നീങ്ങവേ കുറച്ചു ദൂരെ കുറച്ചാളുകൾ ഒരു മാൻകുട്ടിയേ വേട്ടയാടുന്നത് കണ്ടു. ഞങ്ങൾ അവരെ തടയാൻ ചെന്നു "നിങ്ങൾ എന്താണീചെയ്യുന്നത് അതിനെ എന്തിനാണ് ഉപദ്രവിക്കുന്നത് " എന്ന് ഞാൻ ചോദിച്ചു. ആ സമയം അവർ പറഞ്ഞു "ഞങ്ങൾ ഇതിനെ പിടിക്കാൻ വന്നതാണ് ഞങ്ങൾക്ക് ഇതിനെ ആവശ്യമുണ്ട് ". അവർ അതിനെ കൊല്ലാൻ നോക്കുന്നതു കണ്ട് ഞങ്ങൾ അവരെ തടഞ്ഞ് ആ മാൻ കുട്ടിയെ രക്ഷപ്പെടുത്തി. അവർ ഞങ്ങളെ ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ ഞങ്ങൾ കല്ലുകളെടുത്തെറിഞ്ഞ് അവരെ അവിടെ നിന്നും ഓടിച്ചു. പിന്നീട് ഞങ്ങൾ മുന്നോട്ട് നടക്കാൻ തുടങ്ങി. ആ സമയം ഞാനൊരു മലകണ്ടു. അതിനപ്പുറം എന്താണുള്ളതെന്ന് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു : " അതിനപ്പുറം ഇതിലും മനോഹരമായ കാഴ്ചകളാണുള്ളത്. അതിനപ്പുറം ഉൾവനമാണുള്ളത്. അവിടെ കടുവയും ആനയും സിംഹവും എല്ലാമുണ്ട്, കൂടാതെ നിറയെ മരങ്ങളും ഔഷധ ചെടികളുമുണ്ട്. ഞാൻ അങ്ങോട്ടേക്കുള്ള മലയിലേക്ക് കയറിയപ്പോൾ അദ്ദേഹം പറഞ്ഞു: " വേണ്ടാ അങ്ങോട്ട് പോകേണ്ടാ, അത് അപകടമാണ് ". എന്നാലും ഞാൻ പറഞ്ഞു : "എനിക്ക് ദൂരെ വച്ചെങ്കിലും ആ മനോഹര കാഴ്ചകൾ കാണണം, ദയവായി എന്നേ അങ്ങോട്ട് കൊണ്ടു പോകൂ ". അദ്ദേഹം സമ്മതിച്ചു. എന്നാലും അദ്ദേഹം പറഞ്ഞു " ദൂരെ വച്ച് മാത്രമേ കാണാവൂ ആ മനോഹര കാഴ്ചകൾ കണ്ട് അങ്ങോട്ട് പോകരുത്". ഞാൻ സമ്മതിച്ചു. ഞങ്ങൾ ആ മലയുടെ മുകളിലേക്ക് പോയി ആ കാഴ്ചകൾ കണ്ടു.
എത്ര മനോഹരമായ കാഴ്ചകൾ. നിറയെ മരങ്ങളും, മൃഗങ്ങളും അതിവസിക്കുന്ന ഉൾക്കാട്. അപ്പോഴാണ് എനിക്ക് മനസ്സിലായത് ഞങ്ങൾ വന്ന വഴി കാടിന്റെ ആരംഭമാണെന്ന് ,ആ വഴികളിൽ പേടിക്കേണ്ടതായ അപകടങ്ങൾ വളരെ കുറവാണെന്ന്. ആ മലമുകൾക്കപ്പുറത്തെ കാഴ്ചകൾ ഞങ്ങൾ വന്ന വഴികളെ, കാടിനെ അപേക്ഷിച്ച് അതി ഭീകരവും എന്നാൽ കണ്ണിനു കുളിരേകുന്നതുമായ കാഴ്ചകളായിരുന്നു. ഞാൻ അദ്ദേഹത്തിനോട് ചോദിച്ചു:"നിങ്ങൾ അങ്ങോട്ട് പോയിട്ടുണ്ടോ". അദ്ദേഹം പറഞ്ഞു "ഞാൻ പോയിട്ടുണ്ട്, ആരോടും പറയാതെ ആരും കാണാതെ. പക്ഷെ അന്ന് പോയപ്പോൾ ഞാൻ നേരിട്ട വെല്ലുവിളികൾ അത്രയും ഭീകരമായിരുന്നു. എനിക്ക് കടുവയുടെയും ആനയുടെയും എല്ലാം ആക്രമത്തിനിരയാകേണ്ടതായി വന്നു. എനിക്ക് ജീവൻ തിരിച്ചു കിട്ടിയതെങ്ങനെയാണെന്ന് ഓർക്കാൻ പോലും പേടിയാണ്. ദൈവാനുഗ്രഹം കൊണ്ടു മാത്രമാണ് എനിക്കെന്റെ ജീവൻ തിരികെ കിട്ടിയത് . അതുകൊണ്ടാണ് ഞാൻ പറഞ്ഞത് അങ്ങോട്ട് പോകെണ്ടാന്ന് ഇത്രയും പറഞ്ഞിട്ട് ഞങ്ങൾ തിരിച്ച് മലയിറങ്ങാൻ തുടങ്ങി. ആ സമയത്തു പോലും എന്റെയുള്ളിൽ ഒരെയൊരു ചോദ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത് " എന്തായിരിക്കും ആ മലമുകൾക്കപ്പുറം ഉള്ളത്? എനിക്ക് എന്നാണ് അങ്ങോട്ടേക്ക് പോയി ആ സുന്ദര കാഴ്ചകൾ കാണാൻ പറ്റുന്നത് ". എനിക്ക് അങ്ങോട്ട് പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എങ്കിലും എന്റെ സുരക്ഷയെ മുൻനിറുത്തി അദ്ദേഹം പറഞ്ഞ കാര്യങ്ങളോർത്ത് പോകാൻ തോന്നിയില്ല. ഞങ്ങൾ ആ ദിവസം മുഴുവൻ ആ കാട്ടിലെ ഒരു ഏറുമാടത്തിൽ കഴിഞ്ഞു കൂട്ടി. പിറ്റെന്ന് രാവിലെ ആ കാട്ടിലെ അരുവിയിൽ കുളിച്ചതിനു ശേഷം മടങ്ങിപോന്നു. ആ മലമുകൾക്കപ്പുറം എത്ര സുന്ദരമാണ്.
Written by S.J.P


0 Comments
Add a comment