ബുദ്ധിയാൽ പാമ്പിനെ കീഴടക്കിയ കാക്ക

ഒരിക്കൽ ഒരു കാട്ടിലെ ഒരു മരത്തിൻ്റെ ചില്ലയിൽ രണ്ടു കാക്കകൾ കൂട് കൂട്ടി താമസിച്ചിരുന്നു. വളരെ സന്തോഷകരമായ ഒരു ജീവിതമാണ് നയിച്ചിരുന്നതെങ്കിലും, അവർ വളരെയധികം ദുഃഖിതരായിരുന്നു. തങ്ങളുടെ സന്തോഷകരമായ ജീവിതം സന്തോഷകരമല്ലാതാക്കിയ ആ കാര്യം അവരെ വല്ലാതെ അലട്ടിയിരുന്നു. തങ്ങളുടെ കൂട്ടിലിടുന്ന മുട്ട വിരിയിക്കാൻ കഴിയാത്തതായിരുന്നു അവരുടെ സങ്കടത്തിനും ദുഃഖത്തിനും കാരണം. തങ്ങളുടെ മുട്ട ഒരിക്കലും വിരിച്ചു കുഞ്ഞുങ്ങളെ ഇറക്കാൻ പറ്റിയിരുന്നില്ല.

അവിടെ ഞങ്ങളുടെ കൂടിനു അടുത്തായി ഒരു മാളത്തിൽ ഒരു പാമ്പുണ്ടായിരുന്നു. കാക്കകൾ ഇര തേടി പോകുമ്പോൾ ആ പാമ്പ് മരത്തിനു മുകളിൽ ഇഴഞ്ഞു കയറി വന്നു മുട്ടകൾ പൊട്ടിച്ചു കാക്ക കുഞ്ഞുങ്ങളെ തിന്നുമായിരുന്നു. എല്ലാ പ്രാവശ്യവും ഇതു പോലെ തന്നെ സംഭവിക്കുകയായിരുന്നു. ഒരു പ്രാവശ്യം പോലും മുട്ട വിരിയിക്കാൻ ആ പാമ്പ് അനുവദിച്ചിരുന്നില്ല. ഇതോക്കെ ആയിരുന്നതുകൊണ്ട് കാക്കകൾ ആകെ വിഷമത്തിലായിരുന്നു. 

അങ്ങനെ ഒരു ദിവസം അവർ തങ്ങളുടെ പ്രിയ സുഹൃത്തായ കുറുക്കനെ കണ്ടു ഇതിനൊരു പരിഹാരം കാണാൻ തീരുമാനിച്ചു. കാട്ടിലെ കൗശലക്കാരൻ ആയിരുന്നു അവൻ. അവർ കുറുക്കൻ്റെ അടുത്തേക്ക് യാത്ര തിരിച്ചു. തൻ്റെ പ്രിയ കൂട്ടുക്കാരനായ കുറുക്കനെ കണ്ടു. കാക്കകളെ കണ്ട കുറുക്കൻ അവൻ്റെ ഗുഹയിൽ നിന്ന് പുറത്തു വന്നു.

എന്നിട്ട് കാര്യം എന്താണെന്ന് അന്വേഷിച്ചു. "എന്താ? എന്ത് പറ്റി നിങ്ങൾക്ക്?.. എന്താണ് വിഷമം?. കാര്യം പറയൂ!. നിങ്ങൾ വന്നതിനു എന്തെങ്കിലും കാരണമുണ്ടാകും അതെനിക്കറിയാം".

അപ്പോൾ കാക്കകൾ അവരുടെ കഥ ഓരോന്നായി വിവരിച്ചു തുടങ്ങി. തങ്ങളുടെ കഥ പറഞ്ഞ ശേഷം അവർ കുറുക്കനോട് പറഞ്ഞു.

"ഞങ്ങൾ മറ്റൊരു മരത്തിൽ കൂട് കെട്ടാം എന്ന് വിചാരിക്കുന്നു. പക്ഷേ അതിനു മുൻപ് താങ്കളുടെ അഭിപ്രായം എന്താണെന്ന്  അറിയാമെന്നു വിചാരിച്ചു."

ഇതെല്ലാം കേട്ട ശേഷം കുറുക്കൻ അവരോട് പറഞ്ഞു. "നിങ്ങൾ ഈ പ്രശ്നങ്ങളെ കണ്ട് ഒളിച്ചോടുകയല്ല വേണ്ടത്. നല്ല ഫലം കിട്ടാൻ വേണ്ടി നിങ്ങൾ അവയെ  ധൈര്യപൂർവം നേരിടുകയാണ് വേണ്ടത്. നിങ്ങൾ ഞാൻ പറയുന്നത് പോലെ അനുസരിച്ചാൽ, നിങ്ങളുടെ ആ ശത്രു എന്നന്നേക്കുമായി നശിക്കും".

നിങ്ങൾ ഞാൻ പറയുന്ന ഈ സൂത്രം ഒന്ന് ചെയ്തു നോക്കൂ. ആ രണ്ടു കാക്കകളും കുറുക്കന്റെ ഉപദേശം അനുസരിക്കാമെന്ന് സമ്മതിച്ചു.

കുറുക്കന്റെ ഉപദേശം ഇതായിരുന്നു. ഇവിടെ അടുത്ത് നമ്മൾ വെള്ളം കുടിക്കാൻ പോകുന്ന ആ പുഴയിൽ ഒരു രാജ്ഞി എല്ലാ ദിവസവും കുളിക്കാൻ വരാറുണ്ട്. കൂടെ കുറെ കാവൽക്കാരും ഉണ്ട്. അവരുടെ, ആ രാജ്ഞിയുടെ ആഭരണങ്ങൾ ഒരു കല്ലിന്റെ മുകളിൽ ആണ് വയ്ക്കാറുളളത്. നിങ്ങൾ അതു, അവരു കാണുന്നത് പോലെ എടുത്തു കൊണ്ടു പോയി ആ പാമ്പിൻ മാളത്തിൽ കൊണ്ടു പോയി ഇടണം. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങൾ ആ മാളത്തിൽ കൊണ്ടു പോയി ഇടുന്നത് അവരുടെ കാവൽക്കാർ കാണണം. എങ്കിലെ ഈ സൂത്രം ഫലിക്കുകയുളളൂ.

പിറ്റേ ദിവസം ആ ആണ്‍ കാക്ക അങ്ങോട്ട് പോയി. ആ സമയം രാജ്ഞി കുളിക്കുന്നത് കണ്ടു . അവരുടെ സ്വർണമാല നദീതീരത്തായി, ഒരു കല്ലിൻ്റെ മുകളിൽ ഊരി വച്ചിരിക്കുന്നതു ആണ്‍കാക്ക കണ്ടു.

ക്ഷണനേരം കൊണ്ട്  ആ ആൺ കാക്ക താഴോട്ടു പറന്നു സ്വർണമാലയും കൊത്തിക്കൊണ്ടു അതിവേഗം പറന്നു പോയി. ഇതുകണ്ട രാജ്ഞി ഉച്ചത്തിൽ കാവൽക്കാരോട് പറഞ്ഞു: "എന്റെ സ്വർണമാല ..., കാവൽക്കാരി ആ കാക്കയെ പിടിക്കൂ... അതിനെ വിടരുത്!! ... അതിനെ പിന്തുടർന്ന് പിടിക്കൂ!!. വേഗം. സ്വർണമാലയില്ലാതെ നിങ്ങളെ ഞാൻ കൊട്ടാരത്തിൽ കടക്കാനനുവദിക്കില്ല."

രാജകുമാരിയുടെ ആജ്ഞയെ ഭയന്ന് കാവൽക്കാർ കാക്കയെ പിന്തുടർന്നു ഓടാൻ ആരംഭിച്ചു. അങ്ങനെ ആ കാക്ക പറന്നു പറന്ന്, ആ പാമ്പിൻ്റെ മാളത്തിനു മുകളിലെത്തി. കാക്ക ആ സ്വർണമാല പാമ്പിന്റെ മാളത്തിനുള്ളിൽ കൊണ്ടുപോയിട്ടു.

ഇതുകണ്ട ആ ഭടന്മാർ പാമ്പിൻ  മാളം ഇടിച്ചു നശിപ്പിക്കാൻ തുടങ്ങി. ആ സമയം പാമ്പ് ചീറ്റിക്കൊണ്ട് മാളത്തിനുള്ളിൽ നിന്നും പുറത്തു വന്നു. ഉടൻ തന്നെ ഒരു ഭടൻ തന്റെ വാള് കൊണ്ട് അതിനെ കൊന്നു തുണ്ടം തുണ്ടം ആക്കി മാറ്റി. ആ ഭടന്മാർ, ആ സ്വർണമാലയും എടുത്തുകൊണ്ടു കൊട്ടാരത്തിലേക്ക് മടങ്ങി. അവർ തിരിച്ചു കൊട്ടാരത്തിലെത്തി. അതു ആ രാജ്ഞിക്ക് തിരികെ കൊടുത്തു. രാജ്ഞിക്ക് വളരെ സന്തോഷമായി.

അവിടെ  മരത്തിനു മുകളിൽ ഇരുന്നു കാക്കകൾ ഇവയെല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു. ഇതു കണ്ടപ്പോൾ അവർക്കു വളരെ സന്തോഷമായി.

പിന്നീടു മാസങ്ങൾ കഴിഞ്ഞു കാക്കകൾ വീണ്ടും മുട്ടയിട്ടു. ആ മുട്ടകൾ വിരിഞ്ഞു.

അവർ പിന്നീടു കുറുക്കന്, പോയി നന്ദി പറഞ്ഞു. അവർ പിന്നീടു സംതൃപ്തരായി, സന്തോഷമായി കാലങ്ങളോളം ജീവിച്ചു.

കഥയുടെ ഗുണപാഠം :::: ഏത് പ്രശ്നത്തെയും കണ്ട് ഒളിച്ചോടുകയല്ല വേണ്ടത്. ധൈര്യപൂർവ്വം ബുദ്ധി ഉപയോഗിച്ച് അതിനെ നേരിടുകയാണ് വേണ്ടത്.